|    Aug 16 Thu, 2018 9:03 pm

പൊങ്ങല്ലൂരില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍

Published : 12th August 2018 | Posted By: kasim kzm

മമ്പാട്: പൊങ്ങല്ലൂര്‍ പൂച്ചപ്പാറയില്‍ ഭൂചലനമെന്ന് നാട്ടൂകാര്‍. ഇതോടെ പരിഭ്രാന്തിയിലായ 73 ഓളം കുടുംബങ്ങള്‍ മാറിതാമസിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭൂമിക്കടിയില്‍ നിന്നുള്ള മുഴക്കം അനുഭവപ്പെട്ടതത്രെ. രാത്രിയില്‍ വീണ്ടും മുഴക്കം കേള്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു വീടിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. നാജിയം പാടം ഫൈസലിന്റെ വീടാണ് വിണ്ടത്. മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
പനനിലത്ത് റഷീദ്, വാളപ്ര മറിയക്കുട്ടി, ഫൈസല്‍ മുഹമ്മദ് താണിയംമ്പാടം, നിസാര്‍ പുളിക്കല്‍, മേലത്ത് അനീഷ്, റോജാമണി മഠത്തില്‍, മേലേതി ല്‍ ശിഹാബ്, സക്കീന കാഞ്ഞിരംപാറ, ഹമീദ് വെട്ടോടന്‍ തുടങ്ങിയവരുടെ വീടുകളിലെ പലഭാഗങ്ങളിലായി മണ്ണിടിച്ചിലുണ്ടായത്.
മലപ്പുറം ജിയോളജി വകുപ്പ് അസിസ്റ്റന്റ് സുബേഷ് തൊട്ടിയി ല്‍, മിനറല്‍ റവന്യൂഇന്‍സ്‌പെക്ടര്‍ എന്‍ വി രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഭയപ്പെടാനില്ലെന്നും ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ കാലാവസ്ഥ അനുകൂലമാവുന്നതുവരെ മാറിനില്‍ക്കട്ടെ എന്നുമാണ് അധികൃതര്‍ പറയുന്നത്. പൊങ്ങല്ലൂരിലും ഭൂചലനമുണ്ടായിയെന്ന് പറയുന്ന പ്രദേശത്തെ മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്കും ദരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കും അടിയന്തിരമായി സൗജന്യ റേഷന്‍ നല്‍കുമെന്നും മഴയുടെ ശക്തി കുറഞ്ഞാ ല്‍ മണ്ണിടിഞ്ഞ പ്രദേശങ്ങളിലെ മണ്ണ് നീക്കം ചെയ്യാനും ഭൂചലനമാണോ എന്ന് സമഗ്രമായ പഠനം നടത്താനും ഉന്നത സംഘത്തെ ഏര്‍പ്പാടു ചെയ്യുമെന്നും പ്രദേശം സന്ദര്‍ശിച്ച മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വിശദമായ പരിശോധന നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. എംഎല്‍എമാരായ പി വി അന്‍വര്‍, എ പി അനില്‍കുമാര്‍, പി കെ ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ് ഷിഫ്‌ന നജീബ്, ജില്ലാ കലക്ടര്‍ അമിതമീണ, ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍, ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സിഐ കെ എം ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss