|    Nov 23 Thu, 2017 7:14 am
FLASH NEWS

പൊക്കാളികൃഷി പഠനത്തിന് കര്‍ണാടകസംഘം വൈപ്പിനില്‍

Published : 7th November 2017 | Posted By: fsq

 

വൈപ്പിന്‍: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ പൊക്കാളികൃഷി കാണുന്നതിനും പഠിക്കുന്നതിനുമായി കര്‍ണാടകത്തിലെ കര്‍ഷകരും ശാസ്ത്രജ്ഞരും ഇന്ന് ബ്ലോക്ക് ഓഫീസിലെത്തും. സംഘം വൈപ്പിന്‍കരയിലെ പൊക്കാളി കര്‍ഷകരും കൃഷി ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തും. പൊക്കാളി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യും. ഉച്ചക്ക് വൈപ്പിന്‍കരയിലെ പൊക്കാളിപാടങ്ങള്‍ സന്ദര്‍ശിക്കും. കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍എ ഉള്‍പ്പെടെ മുപ്പതംഗ സംഘമാണ് സന്ദര്‍ശനത്തിനെത്തുന്നത്. ഇവരും വൈപ്പിന്‍കരയില്‍ നിന്നുള്ളവരും ചേര്‍ന്നുള്ള കര്‍ഷകസംഗമം എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക