|    Jul 17 Tue, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൈവളിഗെ സമര പോരാളി യാത്രയായി

Published : 20th September 2017 | Posted By: fsq

 

മഞ്ചേശ്വരം: പൈവളിഗെ രക്തസാക്ഷികള്‍ക്കൊപ്പം ജന്മിമാരുടെ ആക്രമണത്തിന് ഇരയായി, ശരീരത്തില്‍ 78 വെടിച്ചില്ലുകളുമായി ജീവിച്ച പൈവളിഗെ കളായിയിലെ ഭണ്ഡാരി ഷെട്ടി (84) മരിച്ചു. കര്‍ഷകസംഘത്തിന്റെ പ്രമുഖ നേതാവായിരുന്നു. 1958 സപ്തംബര്‍ ഒന്നിന് ജന്മിമാരും ഗുണ്ടകളും വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ പൈവളിഗെ സഹോദരങ്ങളായ മഹാബലി ഷെട്ടി, സുന്ദരഷെട്ടി, ചെന്നപ്പ ഷെട്ടി എന്നിവര്‍ക്കൊപ്പം ഭണ്ഡാരി ഷെട്ടിക്കും വെടിയേറ്റിരുന്നു. പൈവളിഗെ, വോര്‍ക്കാടി, മീഞ്ച, പുത്തിഗെ എന്നിവിടങ്ങളില്‍ ജന്മിത്വത്തിനെതിരേ നടന്ന കര്‍ഷക സമരത്തില്‍ പോരാളിയായിരുന്നു. പാട്ടം പിരിക്കുമ്പോള്‍ രശീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എകെജിയുടെ നേതൃത്വത്തില്‍ ജന്മിമാരുടെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചില്‍ ഭണ്ഡാരി ഷെട്ടിയും ഉള്‍പ്പെട്ടിരുന്നു. പാട്ടത്തിനെടുത്ത തോട്ടത്തില്‍ കാവല്‍നില്‍ക്കവേയാണ് 1958 സപ്തംബര്‍ ഒന്നിനു സഹോദരങ്ങളെയും ഭണ്ഡാരി ഷെട്ടിയെയും ജന്മിമാരും ഗുണ്ടകളും ആക്രമിച്ചത്. പൈവളിഗെ സഹോദരങ്ങള്‍ രക്തസാക്ഷിയായപ്പോള്‍ ഭണ്ഡാരി ഷെട്ടി നീണ്ട ചികില്‍സയ്ക്കു ശേഷം ശരീരത്തില്‍ വെടിച്ചില്ലുകളുമായി ജീവിക്കുകയായിരുന്നു.  വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കളായിലെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: കുസുമ. മക്കള്‍: ഗൗരി, ഭവാനി, ഗീത, ദേവിക, ഗോപാലകൃഷ്ണ ഷെട്ടി, സുധാകര ഷെട്ടി. മരുമക്കള്‍: ജനാര്‍ദ്ദന ഷെട്ടി, ഗുണപാല ഷെട്ടി, ഉമേഷ് ഷെട്ടി, ക്രാന്തി, രമണി. സഹോദരങ്ങള്‍: ദേവകി, നാരായണ ഷെട്ടി, പരേതയായ പൊണ്ണക്ക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss