|    Jul 19 Thu, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പൈലറ്റ് കോക്പിറ്റില്‍ മരിച്ചു; വിമാനം നിലത്തിറക്കി

Published : 28th September 2017 | Posted By: fsq

 

അബൂദബി: വിമാനം പറത്തിക്കൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ച രാവിലെ അബൂദബിയില്‍നിന്ന് നെതര്‍ലന്‍ഡ്‌സിലേക്ക് പറന്ന ഇത്തിഹാദ് എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് സഹപൈലറ്റ് വിമാനം  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കുകയായിരുന്നു. പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പരിശോധിക്കുമ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss