|    Oct 22 Mon, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പൈലറ്റുമാര്‍ ഉള്‍പ്പെടെ 600ഓളം പേരെ പുറത്താക്കാനൊരുങ്ങി എയര്‍ ഇന്ത്യ

Published : 6th September 2017 | Posted By: fsq

 

മുംബൈ: ദേശീയ വിമാന കമ്പനിയായ എയര്‍ഇന്ത്യയില്‍ നിന്നു 132 പൈലറ്റുമാരെയും 434 കാബിന്‍ ക്രൂ അംഗങ്ങളെയും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഒഴിവാക്കിയേക്കും. വിമാനയാത്രയ്ക്കു മുമ്പും പിമ്പുമുള്ള ആല്‍ക്കഹോള്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരേ നടപടി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ നിന്ന് ഇവര്‍ സ്ഥിരമായി ഒഴിഞ്ഞുമാറുകയാണെന്ന് സിവില്‍ വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിംഗപ്പൂര്‍, കുവൈത്ത്, ബാങ്കോക്ക്, ഗോവ, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിമാനജീവനക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെതിരേ നടപടിയെടുക്കാന്‍ എയര്‍ഇന്ത്യാ മാേനജ്‌മെന്റിന് അന്ത്യശാസനം നല്‍കിയിരുന്നതായും ഡിജിസിഎ അറിയിച്ചു. വിമാനം യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിപ്പിച്ച ശേഷവും ജീവനക്കാര്‍ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്കു വിധേയരാവണമെന്ന് ഡിജിസിഎയുടെ സുരക്ഷാ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. യാത്രയ്ക്കു മുമ്പുള്ള 12 മണിക്കൂറില്‍ ജീവനക്കാര്‍ മദ്യം ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss