|    Feb 23 Fri, 2018 4:30 am
FLASH NEWS

പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകുന്നു; ജനങ്ങള്‍ ദുരിതത്തില്‍

Published : 16th January 2017 | Posted By: fsq

 

തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്കില്‍ പൈപ്പുലൈന്‍ പൊട്ടി വെള്ളം ചോര്‍ന്നൊലിക്കുന്നതുമൂലം നിരവധി വീടുകള്‍ അപകടഭീഷണിയില്‍.  റോഡ് മുഴുവന്‍ വെള്ളക്കെട്ടിലാണ്. കൂടാതെ ഇതുമൂലം റോഡ് ഏതുനിമിഷവും ഇടിഞ്ഞു പോകത്തക്ക സാഹചര്യവുമുണ്ട്. പൈപ്പ് പൊട്ടിയൊലിക്കുന്നതുമൂലം വെട്ടിക്കാട്ട് മുക്കില്‍ രണ്ട് വീടുകളുടെ മതിലുകള്‍ തകര്‍ന്നു. വെട്ടിക്കാട്ട് മുക്ക്-വെള്ളൂര്‍ റോഡില്‍ കോളോത്ത് പാലത്തിനും വെട്ടിക്കാട്ട് മുക്ക് ജങ്ഷനും ഇടക്കുള്ള 130 മീറ്റര്‍ ഭാഗത്താണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. പഴകിയ പൈപ്പ് ലൈന്‍ ആണ് പലയിടത്തായി നിരന്തരം പൊട്ടിയൊഴുകുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങളിലെത്തുന്നവരും കാല്‍നട യാത്ര ചെയ്യുന്നവരും വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഗുരുതരമായ അവസ്ഥയാണ് നേരിടുന്നത്. ശക്തമായി പമ്പിങ് നടക്കുന്ന സമയങ്ങളില്‍ പൊട്ടിയ പൈപ്പുകളില്‍ നിന്നും ജലം ഭൂമിക്കടിയിലൂടെ വീടിന്റെ അടിത്തറക്കടിയിലെ മണ്ണും ഒഴുക്കിയാണ് മൂവാറ്റുപുഴയാറ്റിലേക്ക് പതിക്കുന്നത്. പഴകിയ പൈപ്പുകള്‍ മാറ്റിയിടാന്‍ വാട്ടര്‍ അതോറിട്ടി നടപടി തുടങ്ങിയിട്ട് നാളുകളായി. കരാറുകാരനും പണി നടത്താന്‍ തയ്യാറാണ്. എന്നാല്‍ റോഡില്‍ കുഴിയെടുക്കാനും പൈപ്പു മാറ്റാനുമുള്ള അനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കുന്നില്ലെന്നാണ് വാട്ടര്‍ അതോറിട്ടി  അധികൃതര്‍ പറയുന്നത്. റോഡ് താറുമാറാകുകയും സമീപത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാകുകയും ചെയ്യുന്ന സംഭവത്തില്‍ വകുപ്പു ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വീഴ്ചയിലും അനാസ്ഥയിലും ജനങ്ങള്‍ വന്‍ പ്രതിഷേധത്തിലാണ്. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം മൂലം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കലക്ടറുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss