|    Sep 22 Sat, 2018 12:43 pm
FLASH NEWS

പൈപ്പ്‌ലൈനിനുവേണ്ടി കീറിയ റോഡ് നന്നാക്കിയില്ല; ഉപരോധവുമായി നാട്ടുകാര്‍

Published : 27th April 2018 | Posted By: kasim kzm

മലപ്പുറം: പൈപ്പ്‌ലൈനിനുവേണ്ടി കീറിയ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ കീറിയ കൂട്ടിലങ്ങാടി-പള്ളിപ്പുറം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. കൂട്ടിലങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി ,ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച റോഡ് സംരക്ഷണ സമിതിയാണ്്് കൂട്ടിലങ്ങാടി-പള്ളിപ്പുറം റോഡ് രാവിലെ പത്തുമുതല്‍ പതിനൊന്നുവരെ ഉപരോധിച്ചത്്.
അസ്‌കറലി ഉദ്ഘാടനം ചെയ്തു. വ്യപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ഫസുല്‍ഹഖ് അധ്യക്ഷത വഹിച്ചു. ഇ ഒ സലാം, ഹുസയ്ന്‍, റഹൂഫ്, മുനീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss