|    Oct 20 Fri, 2017 8:59 am
FLASH NEWS

പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴായി; തിരിഞ്ഞുനോക്കാതെ അധികൃതര്‍

Published : 23rd November 2016 | Posted By: SMR

കളമശ്ശേരി: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കാത്തതില്‍ വന്‍പ്രതിഷേധം. ഇന്നലെ രാവിലെ വാട്ടര്‍ അതോറിറ്റി ഓഫിസിന് നൂറുമീറ്റര്‍ അകലെ പോളിടെക്‌നിക് കാംപസില്‍ ആണ് പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴായത്. വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണകേന്ദ്രത്തില്‍ നിന്നും പോളിടെക്‌നിക്ക് കോളജിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. രാവിലെ ഒന്‍പതോടെയാണ് പൈപ്പ് പൊട്ടിയത്. ജില്ലയെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കുകയും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടര്‍ന്ന് കുടിവെള്ളം പാഴാവുന്നത്. കുടിവെള്ള ചോര്‍ച്ച തടയുന്നതിനും പൊതുടാപ്പില്‍നിന്നും വെള്ളം അനധികൃതമായി ഊറ്റുന്നതിനെതിരെയും നടപടി സ്വീകരിക്കുന്നതിന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഏലൂര്‍-കളമശ്ശേരി ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് നിത്യസംഭവമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക