|    Jan 23 Mon, 2017 8:00 am
FLASH NEWS

പൈനാവ് ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ റാഗിങ്; മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍

Published : 3rd August 2016 | Posted By: SMR

അടിമാലി: പൈനാവ് ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥി ആശുപത്രിയില്‍.കുഞ്ചിത്തണ്ണി പോത്തുപാറ ചെറുകുന്നേല്‍ സുജിത്ത് തോമസ് പോളി(18)നെയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 31നാണ് ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയായ സുജിത്തിനെ ഹോസ്റ്റല്‍ മുറിയില്‍ വിളിച്ചുവരുത്തി റാഗിങ്ങിനിരയാക്കി ക്രൂരമായി മര്‍ദിച്ചത് .ഇതേ കോളജിലെ ഒന്നാം വര്‍ഷ ബയോ കെമിസ്ട്രി വിദ്യാര്‍ഥി അക്ഷയ് ലാലിന്റെ നേതൃത്വത്തിലുള്ള എട്ടോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും സുജിത് പറയുന്നു.ഇവര്‍ ചെറുതോണിയിലുള്ള സ്വകാര്യ ഹോസ്റ്റലിലാണ് താമസിക്കുന്നത്.രാത്രി 12മണിയോടെ സുജിത്ത് താമസിക്കുന്ന മുറിയിലെത്തി അക്ഷയ് ലാലിന്റെ മുറിയിലേയ്ക്ക് വിളിച്ചുകൊണ്ട് പോയി. അവിടെ വച്ച് ക്രൂരമായി മര്‍ദിച്ചു. തലപിടിച്ച് ബലമായി ഭിത്തിയില്‍ ഇടിക്കുകയും കഴുത്തിന് കുത്തിപിടിച്ച് മര്‍ദിക്കുകയുമായിരുന്നു.തലയിലും മുഖത്തും കഴുത്തിലും പരിക്കുണ്ട്.പുറത്ത് പറയരുതെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ സുജിത്തിന്റെ സുഹൃത്തുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഭീഷണി ഭയന്ന് മര്‍ദനവിവരം ഡോക്ടറോട് പറഞ്ഞില്ല. വേദന കലശലായതോടെ പനിയാണെന്ന് പറഞ്ഞ് വീട്ടുകാരെ വരുത്തി വീട്ടിലേയ്ക്ക് പോരുകയായിരുന്നു.ഇതിന് ശേഷമാണ് വീട്ടുകാര്‍ വിവരമറിയുന്നത്.തുടര്‍ന്നാണ് അടിമാലി താലൂക്ക്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക