|    Sep 24 Sun, 2017 8:56 am

പൈനാവ് എംആര്‍എസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളില്‍ അഴിമതിയെന്ന്

Published : 20th October 2016 | Posted By: SMR

ചെറുതോണി: പൈനാവ് ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണികളില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം.പൊട്ടിയ ജനലുകള്‍ മാറ്റിയതിലും നീക്കംചെയ്ത ജനല്‍പാളികള്‍ മറിച്ചുവിറ്റതിലുമാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി.പത്തു വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടത്തിന്റെ ഇരുമ്പു ജനല്‍പാളികള്‍ മാറ്റി പകരം അലുമിനിയം ഫ്രെയിമുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. കാറ്റില്‍ ജനല്‍പാളികള്‍ ശക്തിയായി അടയുന്നതുമൂലം പല ജനാലകളുടെയും ചില്ലുകള്‍ തകര്‍ന്നിരുന്നു. എന്നാല്‍ ചില്ലുകള്‍ മാറ്റിയിടുകയും ജനല്‍ കൊളുത്ത് സ്ഥാപിക്കുകയും ചെയ്യേണ്ടതിനു പകരം, കട്ടികൂടിയ ഇരുമ്പില്‍ നിര്‍മ്മിച്ച ജനല്‍പാളികള്‍ മാറ്റുകയും പകരം അലുമിനിയം ഫ്രെയിമുകള്‍ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.12 ലക്ഷം രൂപയാണ് അറ്റകുറ്റ പണികള്‍ക്കായി വകയിരുത്തിയത്. നൂറോളം ജനലുകളുടെ അഞ്ച് കിലോ മുതല്‍ ഏഴ് കിലോവരെ തൂക്കമുള്ള പഴയ ഇരുമ്പുജനല്‍ പാളികളാണ് മാറ്റിയത്.നിക്കംചെയ്ത ഇരുമ്പു ജനല്‍പാളികള്‍ ലേലംചെയ്തിരുന്നെങ്കില്‍ നല്ലൊരു തുക ലഭിക്കുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാല്‍ വെറും അയ്യായിരം രൂപയ്ക്കു ഇവ വിറ്റെന്നാണ് ആരോപണം.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന വസ്തുക്കള്‍ പത്ര പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ലേലം ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് ഇവയൊന്നും പാലിക്കാതെ കരാര്‍ നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക