പൈനാപ്പിള്‍ പെന്നിനു ശേഷം ഓറഞ്ച് ജ്യൂസുമായി പിക്കോ വീണ്ടും; വീഡിയോ കാണാം
Published : 9th January 2017 | Posted By: frfrlnz
ടോക്കിയോ:തന്റെ ആദ്യ ഗാനമായ പെന്‍ പൈനാപ്പിള്‍ ആപ്പിളിന്റെ വിജയത്തിന് ശേഷം ജപ്പാനീസ് കൊമേഡിയന്‍ പിക്കോ ടാരോയുടെ അടുത്ത ഗാനവും പുറത്തിറങ്ങി. പുതിയ പാട്ടിന്റെ പേര് ഐ ലൈക്ക് ഓറഞ്ച് ജ്യൂസ് എന്നാണ്. ആദ്യ പാട്ട് ഗിന്നസ് റെക്കോഡില്‍ ഇടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പിക്കോ രണ്ടാമത്തെ ഗാനം പുറത്തിറക്കിയത്. ഓറഞ്ച് ജ്യൂസിനോടുള്ള പിക്കോയുടെ ഇഷ്ടമാണ് പാട്ടിലുടനീളമുള്ളത്. ഇതിനോടകം പിക്കോയുടെ പാട്ട് 22 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ബില്‍ബോര്‍ഡ് ഹോട്ട് പട്ടികയില്‍ ഇടം നേടിയ ഏറ്റവും ചെറിയ ഗാനം എന്ന റെക്കോഡും പൈനാപ്പിള്പ്പാട്ട് കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.