|    Jun 26 Mon, 2017 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പേവിഷ വാക്‌സിനുകള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കും

Published : 8th July 2016 | Posted By: mi.ptk

rabies-vaccine-

തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനുള്ളില്‍ ആന്റി റാബിസ് വാക്‌സിനുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. വാക്‌സിന്‍ കിട്ടാത്ത അവസ്ഥ ഇപ്പോഴുണ്ട്. വാക്‌സിന്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്. ന്യായമായ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ജന്തുജന്യ രോഗദിനാചരണത്തിന്റെയും പേവിഷ വിമുക്ത കേരളം രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.  തെരുവുനായ നിയന്ത്രണത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വലിയ പ്രചാരണം ഏറ്റെടുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക