|    Mar 24 Fri, 2017 5:37 am
FLASH NEWS

പേവിഷബാധ: കുരഞ്ഞിയൂരില്‍ പശുക്കളും പോത്തുകളും ചത്തു

Published : 16th November 2015 | Posted By: SMR

ചാവക്കാട്: കുരഞ്ഞിയൂരില്‍ പേ വിഷബാധ, രണ്ടു പശുക്കളും, മൂന്നു പോത്തുകളും ചത്തു. ജനം പരിഭ്രാന്തിയിലായി. കുരഞ്ഞിയൂര്‍ കണ്ടംകുളം ശാന്ത, ആച്ചിയത്ത് ലത, എന്നിവരുടെ പശുക്കളാണ് ചത്തത്. ആലപാലത്തിനടുത്ത് വാലിപറമ്പില്‍ ഷിജീഷിന്റെ മൂന്ന് പോത്ത് കുട്ടികളും ചത്തു.
കുറുക്കന്റെ കടിയേറ്റതാണ് പേ വിഷബാധക്കു കാരണമെന്നു പറയുന്നു. ഏതാനും പശുക്കള്‍ പേ വിഷബാധയേറ്റ് കഴിയുന്നതായി വിവരമുണ്ട്. വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുന്ന നിരവധി പേര്‍ താലൂക്ക് ആശുപത്രിയില്‍ അടിയന്തിര കുത്തിവെപ്പുകള്‍ക്ക് വിധേയമായിട്ടുണ്ട്. പുന്നയൂരിലെ വെറ്റിനറി ഡോ. സഗീര്‍ അബ്ദു വളര്‍ത്തു മൃഗങ്ങളെ പരിശോധിച്ച് പേ വിഷബാധയാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പേ വിഷബാധയേറ്റ വളര്‍ത്തു മൃഗങ്ങള്‍ പല രീതിയിലുള്ള ചേഷ്ടകളാണ് കാട്ടുന്നത്. ഒരുസ്ഥലത്തു നില്‍ക്കാതെയുള്ള ഓട്ടം, വായയില്‍ നിന്നും നുരയും, മറ്റും കൂടുതലായി ഒലിച്ചുകൊണ്ടിരിക്കല്‍, നിറുത്താത്ത കരച്ചില്‍ തുടങ്ങിയവയാണ് കൂടുതല്‍ കണ്ടുവരുന്നത്. മേഖലയില്‍ നിരവധി കുറുക്കന്‍മാരാണുള്ളത്.
ആലപാലത്തിനടുത്ത് നൂറുകണക്കിനു പോത്തുകള്‍ പാടങ്ങളില്‍ മേയാറുണ്ട് ഇവയില്‍പ്പെട്ട മൂന്നുപോത്തുകളാണ് കടിയേറ്റ് പേയിളകി ചത്തിട്ടുള്ളത്. കൂടുതല്‍ പോത്തുകള്‍ക്ക് കടിയേറ്റിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇതേ സമയം കുറുക്കന്‍മാര്‍ ജനത്തിനു നേരെയും തിരിയുമെന്ന ആശങ്കയിലാണ്.

(Visited 152 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക