|    Jan 18 Wed, 2017 12:52 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പേള്‍ ഖത്തര്‍ വേനല്‍ ആഘോഷത്തിന് ഇന്നു തുടക്കം

Published : 2nd August 2016 | Posted By: sdq

ദോഹ: ‘നിങ്ങളുടെ വേനലിന് നിറം പകരൂ’ എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വേനല്‍ ആഘോഷങ്ങള്‍ക്ക് പേള്‍ ഖത്തറില്‍ ഇന്നു തുടക്കമാവും. ഖത്തര്‍ ടൂറിസം അതോറിറ്റി, യൂണൈറ്റഡ് ഡവലപ്മെന്റ് കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വേനല്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. തല്‍സമയ പ്രദര്‍ശനങ്ങള്‍, ഷോപ്പിങ് പ്രമോഷന്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പേള്‍ ഖത്തറില്‍ 200 റിയാല്‍ ചെലവിടുന്ന ഉപഭോക്താക്കള്‍ക്ക് വലിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരം നല്‍കുന്ന സെയില്‍സ് പ്രമോഷനില്‍ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെട്ട വാണിജ്യ സ്ഥാപനങ്ങളില്‍ ആഘോഷത്തിന്റെ റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകളും ലഭിക്കും. 2016 എക്സ് ജെ മോഡല്‍ നാല് ജാഗ്വാര്‍ കാറുകളും കാഷ് പ്രൈസുമാണ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. കൂടാതെ പ്രത്യേക വിലക്കിഴിവുകളും പ്രമോഷനുമുണ്ട്. വിനോദ, സംഗീത പരിപാടികളും പരേഡുകളും പോര്‍ട്ടോ അറേബ്യയിലും മദീന സെന്‍ട്രലിലും അഞ്ച്, ആറ്,12,13,19, 20, 26, 27 തിയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടക്കും. വേനല്‍ ആഘോഷങ്ങളില്‍ പേള്‍ ഖത്തറിലെ ഹോട്ടല്‍, ചെറുകിട മേഖലകളും പങ്കെടുക്കുന്നുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് സംഘാടകര്‍.
ആഭ്യന്തര സഞ്ചാരികളെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരേയും കുടുംബങ്ങളേയും ആഘോഷത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന, സമാധാന അന്തരീക്ഷത്തില്‍ കുടുംബങ്ങള്‍ക്ക് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ആഘോഷം സജ്ജമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പേള്‍ ഖത്തര്‍ കുടുംബങ്ങള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക