|    Jul 21 Fri, 2017 8:20 am

പേര് പിന്നീട്

Published : 1st March 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് പിന്നീട് പ്രഖ്യാപിക്കും. പരീക്ഷണപ്പറക്കല്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിമാനത്താവളത്തിന്റെ നാമകരണം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ പേര് പിന്നീട് പ്രഖ്യാപിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. വിമാനത്താവളത്തിന് മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം, പഴശ്ശി കേരള വര്‍മ, ജെഡിടി ടാറ്റ എന്നീ പേരുകളാണ് വിവിധ സംഘടനകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാ ല്‍, ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം 20 മിനുട്ടോളം സം സാരിച്ച മുഖ്യമന്ത്രി നാമകരണം ചെയ്യാതെ ഇരിട്ടിയില്‍ ബാരാപോള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി പെട്ടെന്ന് ഹെലികോപ്ടറില്‍ മടങ്ങുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക