|    Jan 18 Thu, 2018 11:47 am
FLASH NEWS
Home   >  Editpage  >  Second edit  >  

പേര് ഒരേ പദങ്ങള്‍

Published : 14th October 2016 | Posted By: SMR

മനുഷ്യര്‍ പതിവായി ഉപയോഗിക്കുന്ന പല പദങ്ങളും ഒട്ടേറെ ഭാഷകളില്‍ ഒരേപോലെയുള്ളതാണ് എന്ന വിശ്വാസത്തിന് ഏറെ പഴക്കമുണ്ട്. ശരീരാവയവങ്ങളുടെ പേരുകള്‍, ഇല, നക്ഷത്രം, പൂവ് തുടങ്ങിയ പദങ്ങള്‍, ഞാന്‍, നീ, ഞങ്ങള്‍ തുടങ്ങിയ സര്‍വനാമങ്ങള്‍ ഒക്കെ അക്കൂട്ടത്തില്‍പ്പെടും. പക്ഷേ, ആ ധാരണയ്ക്കു ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്നാണ് ചില ജര്‍മന്‍ ഭാഷാശാസ്ത്രജ്ഞന്‍മാര്‍ ഈയിടെ കണ്ടുപിടിച്ചത്.
സൂറിക് സര്‍വകലാശാലയിലെ ഗവേഷകര്‍ നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ചരിത്രം, സാംഖികം, മനശ്ശാസ്ത്രം എന്നിവയിലുണ്ടായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന 100 അടിസ്ഥാനപദങ്ങള്‍ വിശകലനം ചെയ്തു. 4000ത്തിലധികം ഭാഷകളില്‍ ആ പദങ്ങള്‍ എങ്ങനെയാണെന്നു പരിശോധിച്ചു. പിന്നീട് അവ 34 വ്യഞ്ജനങ്ങളും ഏഴ് ക്രിയാപദങ്ങളുമായി ചുരുക്കി. തുടര്‍ന്നവര്‍ നടത്തിയ നിരീക്ഷണങ്ങള്‍ രസകരമായിരുന്നു. പല ഭാഷകളിലും ഈ പദങ്ങളുടെ മൂന്നിലൊരുഭാഗം ഏതാണ്ട് ഒരേപോലെയായിരുന്നു. ഉദാഹരണത്തിന് മൂക്ക്. മിക്ക ഭാഷകളിലും മൂക്കിന് ഒന്നുകില്‍ ‘ഊ’ ശബ്ദമോ അല്ലെങ്കില്‍ ‘ന’ ശബ്ദമോ ഉണ്ടായിരുന്നു.
ഉരുണ്ട എന്ന പദത്തില്‍ മിക്കപ്പോഴും ‘ര’ കണ്ടിരുന്നു. ഇത് എന്തുകൊണ്ട് എന്നു വിശദീകരിക്കാന്‍ ഗവേഷകര്‍ക്കായിട്ടില്ല. ചിലപ്പോള്‍ മനുഷ്യര്‍ ഒരിടത്ത് ജനിക്കുകയും പെറ്റുപെരുകി മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്. അല്ലെങ്കില്‍ ചെറിയ പദങ്ങള്‍ എല്ലാ മനുഷ്യരും ഒരുപോലെ ഉച്ചരിക്കുന്നതാവാം കാരണം. ഹ എന്നത് ഏതു ഭാഷയിലും ഹ തന്നെയായിരിക്കുമല്ലോ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day