|    Jul 16 Mon, 2018 10:11 pm
FLASH NEWS

പേര്യയില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം

Published : 29th September 2017 | Posted By: fsq

 

മാനന്തവാടി: കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുകിടക്കുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ പോലിസ്. രാത്രിയില്‍ വീടുകളുടെ വാതിലില്‍ മുട്ടുക, ഓട് ഇളക്കി മാറ്റുക തുടങ്ങിയ സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. പേര്യ, കോളിമന്ദം, ചപ്പാരം പ്രദേശങ്ങളിലാണ് ശല്യം വര്‍ധിച്ചിരിക്കുന്നത്. ഒപ്പം കഞ്ചാവ്, വ്യാജമദ്യ വില്‍പനയും വ്യപകം. പകല്‍സമയങ്ങളില്‍ പരസ്യമായ മദ്യവില്‍പന നടക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നു കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ തന്നെ പ്രദേശത്തുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ പോലും കഞ്ചാവ് വില്‍പന നടക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. പുഴയോരത്തെ കാടുകള്‍ കേന്ദ്രീകരിച്ചാണ് നാടന്‍ വാറ്റും വില്‍പനയും നടക്കുന്നത്. മദ്യപിച്ച ഡ്രൈവര്‍ വാഹനത്തില്‍ സ്‌കൂള്‍ കുട്ടികളെ കയറ്റി പോയപ്പോള്‍ ജീപ്പ് മറിഞ്ഞ സംഭവവും പ്രദേശത്തുണ്ടായിരുന്നു. തലപ്പുഴയില്‍ നിന്നു പോലിസിന് കിലോമീറ്ററുകളോളം സഞ്ചരിച്ചാലേ പേര്യയില്‍ എത്താനാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss