|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പേരുമാറ്റല്‍ രാഷ്ട്രീയത്തിനെതിരേ ഓംപ്രകാശ് രാജ്ബാര്‍

Published : 12th November 2018 | Posted By: kasim kzm

ലഖ്‌നോ: ബിജെപിയുടെ പേരുമാറ്റല്‍ രാഷ്ട്രീയത്തിനെതിരേ യുപി ഭരണകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ്, വിവിധ സ്ഥലങ്ങളുടെ പേരു മാറ്റാനുള്ള യുപിയിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ രാജ്ബാര്‍ പരിഹസിക്കുന്നത്.
തങ്ങള്‍ക്കിഷ്ടപ്പെടാത്ത പേരുകള്‍ മാറ്റാനാണ് ബിജെപി തീരുമാനമെങ്കില്‍ ബിജെപി നേതാക്കളായ മുസ്‌ലിംകളുടെ പേരുകളാണ് ആദ്യം മാറ്റേണ്ടതെന്ന് യുപി ഭരണകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് കൂടിയായ രാജ്ബാര്‍ പറയുന്നു. മുഗുളന്‍മാര്‍ നല്‍കിയ പേരുകളാണ് എന്നാരോപിച്ച് നഗരങ്ങളുടെ പേരുമാറ്റാനാണ് ബിജെപി നീക്കം. ആദ്യം അവര്‍ മുസ്‌ലിംകളായ ബിജെപി നേതാക്കളുടെ പേരുകളാണ് മാറ്റേണ്ടത്. ലോകത്തെ പ്രധാന പാതയായി കണക്കാക്കുന്ന ജി ടി റോഡ് നിര്‍മിച്ചത് മുസ്‌ലിം രാജാവായ ഷേര്‍ ഷാ സൂരിയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss