|    Jan 23 Mon, 2017 8:10 am

പേരില്‍ മാത്രം വഴുതനയുള്ള നിത്യവഴുതന

Published : 10th July 2016 | Posted By: mi.ptk

nithya

ഇത്  നിത്യവഴുതന. രുചികരമായ ഒരു പച്ചക്കറിയിനം. പേര് നിത്യ വഴുതന എന്നാണെങ്കിലും വഴുതനയുമായി യാതൊരു ബന്ധവുമില്ലാത്ത ചെടിയാണിത്. നിത്യവും കായകിട്ടും എന്നര്‍ഥത്തിലാകണം നിത്യവഴുതന എന്ന പേരു വന്നത്. നമ്മുടെ നാട്ടില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു അപൂര്‍വ കാര്‍ഷികവിഭവം കൂടിയാണിത്. വഴുതനയെന്ന പേരുമായോ വഴുതനയുടെ ആകൃതിയുമായോ യാതൊരു ബന്ധവുമില്ലാത്ത നിത്യവഴുതനയ്ക്ക്  ചെറിയ മുല്ലപ്പൂമൊട്ടിനോടാണ് സാമ്യം. വലുപ്പവും ഏതാണ്ടത്രയൊക്കെത്തന്നെ…
nithya-2

എന്നും വിളവ് തരുന്ന നിത്യവഴുതനയുടെ കായ്കളില്‍ പോഷക ഗുണങ്ങള്‍ കൂടുതതലായി അടങ്ങിയിരിക്കുന്നു. മാത്രവുമല്ല, കാര്യമായ പരിചരണം ആവശ്യമില്ലാത്ത നിത്യവഴുതനയില്‍ രോഗ കീട ബാധകള്‍ കുറവാണ്.
nithya-vazhuthana

ചാക്കുകളിലും മട്ടുപ്പാവിലുമൊക്കെ ചെറു മരങ്ങളിലും പന്തലിലുമൊക്കെയാണ് നിത്യവഴുതന വളര്‍ത്തുന്നത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് കമ്പോസ്റ്റ് ഉണ്ക്കചാണകം എന്നിവ ചേര്‍ത്ത് വിത്ത് പാകാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 272 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക