|    Sep 21 Fri, 2018 7:12 pm
Home   >  Todays Paper  >  page 9  >  

പേരില്‍നിന്ന് ഇസ്ലാമിക് ഒഴിവാക്കി ഗാംബിയ

Published : 30th January 2017 | Posted By: fsq

 

ബാന്‍ജൂല്‍: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയുടെ ഔദ്യോഗിക നാമത്തില്‍ നിന്ന് ഇസ്്‌ലാമിക് എന്ന പദം നീക്കം ചെയ്യുന്നതായി പ്രസിഡന്റ് ആദമ ബാരോ അറിയിച്ചു. ഇസ്്‌ലാമിക് റിപബ്ലിക് ഓഫ് ഗാംബിയ എന്ന ഔദ്യോഗികനാമത്തിനു പകരം റിപബ്ലിക് ഓഫ് ഗാംബിയ എന്ന നാമമാവും ഇനി പ്രാബല്യത്തിലുണ്ടാവുക. 2015ലായിരുന്നു ജനസംഖ്യയില്‍ 90 ശതമാനവും മുസ്്‌ലിംകളായ രാജ്യത്തിന്റെ ഔദ്യോഗിക നാമത്തില്‍ ഇസ്്‌ലാമിക് എന്ന വാക്ക്് പുറത്താക്കപ്പെട്ട പ്രസിഡന്റ് ജാമിഹ് കൂട്ടിച്ചേര്‍ത്തത്. തനിക്ക് ജനപിന്തുണ കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഗാംബിയന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാരോയുടെ പ്രഖ്യാപനം.രാജ്യത്ത് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്നും ഭരണം കൂടുതല്‍ ഫലപ്രദമാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബാരോ പറഞ്ഞു. കുപ്രസിദ്ധമായ ഗാംബിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉടച്ചുവാര്‍ക്കുമെന്നും രാജ്യത്ത്്് മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പേരു മാറ്റാന്‍ പദ്ധതിയുണ്ട്. മുന്‍ പ്രസിഡന്റ് യഹിയ ജാമിഹിന്റെ ഭരണകാലത്ത് എന്‍ഐഎ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്‍ഐഎയുടെ പ്രവര്‍ത്തനം തുടരണമെന്നാണ് പുതിയ സര്‍ക്കാര്‍ കരുതുന്നതെന്നും എന്നാല്‍ അത് മറ്റൊരു പേരിലാവും അറിയപ്പെടുകയെന്നും ബാരോ വ്യക്തമാക്കി. കസ്റ്റഡി മര്‍ദനങ്ങളുടെയും നിര്‍ബന്ധിത തിരോധാനങ്ങളുടെയും പേരില്‍ എന്‍ഐഎക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss