|    Oct 21 Sun, 2018 3:55 am
FLASH NEWS

പേരാമ്പ്ര സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കും

Published : 19th August 2016 | Posted By: SMR

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വൈദ്യുതി വകുപ്പുദ്യോഗസ്ഥരുടെയും യോഗത്തി ല്‍ ധാരണയായി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് പേരാമ്പ്ര മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായത്. ആറു വര്‍ഷത്തിനകം മണ്ഡലത്തില്‍ ആയിരത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിക്കേണ്ടതുണ്ട്. വൈദ്യുതി കണക്ഷനു വേണ്ടി സപ്തംബര്‍ എട്ടിനകം ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കണം.
വയറിങ് പൂര്‍ത്തിയാവാത്തവര്‍ നവംബറില്‍ തന്നെ പൂര്‍ത്തീകരിക്കണം. ഡിസംബറോടെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ചെയര്‍മാനും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍ കെ ഗോപി കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.
25നകം പഞ്ചായത്ത്തല കമ്മറ്റികളും രൂപീകരിക്കും. പേരാമ്പ്ര 33 കെവി സബ്‌സ്റ്റേഷന്റെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തീകരിക്കാനും തീരുമാനമായി.
പേരാമ്പ്ര പഞ്ചായത്ത് കോ ണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം കുഞ്ഞിക്കണ്ണന്‍, സി രാധ, ഷീജാ ശശി, കെ എം റീന, വൈസ് പ്രസിഡന്റുമാരായ കെ പി ഗംഗാധരന്‍ നമ്പ്യാര്‍ (പേരാമ്പ്ര), കെ എം പുഷ്പ (കൂത്താളി), മുന്‍ എംഎല്‍എ എ കെ പത്മനാഭന്‍, പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞമ്മത്, സിപിഎം ഏരിയ സെക്രട്ടറി എന്‍ പി ബാബു, കെഎസ്ഇബി നാദാപുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജി. ഉണ്ണികൃഷ്ണന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എം ജി സുരേഷ് കുമാര്‍, എന്‍ കെ ഗോപി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss