|    May 30 Tue, 2017 8:56 am
FLASH NEWS

പേരാമ്പ്ര മണ്ഡലത്തില്‍ 1500 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 7th October 2016 | Posted By: Abbasali tf

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ 2025 നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികസന മിഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ ഈ മാസം 8 ന് രാവിലെ 10 മണി മുതല്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ധനമന്ത്രി ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വികസന മിഷന്റെ ഭാഗമായി മണ്ഡലത്തില്‍ കൃഷിക്ക് മുഖ്യ പരിഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1500 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിക്കും. തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തും. നാളികേര അധിഷ്ഠിതമായി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തും. പേരാമ്പ്രയില്‍ 25 ഏക്കര്‍ സ്ഥലത്ത് സുഭിക്ഷ ഫുഡ് പാര്‍ക്ക് ആരംഭിക്കും. ഇതിനുള്ള ഡി പി ആര്‍ കോഴിക്കോട് ഐഐഎം തയ്യാറാക്കിയിട്ടുണ്ട്. വികസന സെമിനാറില്‍ വച്ച് ഡി പി ആര്‍ ധനമന്ത്രി ഏറ്റുവാങ്ങും.അമ്പതോളം പ്രൊജക്ടുകളുടെ കരട് രൂപം സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറില്‍ വെച്ച് നടക്കുന്ന ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തി ല്‍ പ്രൊജക്ടുകള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കും.മുതുകാട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി ഐ യുടെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തില്‍ നവമ്പറില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day