പേരാമ്പ്ര: വടകരയില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം പാഠമാക്കി ഇത്തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയം നേടാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ബാലനാരായണന്‍.
പേരാമ്പ്ര ഡിവിഷനില്‍ നിന്ന് മല്‍സരിക്കുന്ന ബാലനാരായണന്‍ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളാണ്. കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ബാലനാരായണന്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. കെഎസ് യു ജില്ലാ പ്രസിഡന്റ,് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ഡിസിസി സെക്രട്ടറി പദവികളും വഹിച്ചിരുന്നു.
സിപിഎമ്മിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാന്‍ സാധ്യതയുള്ള എ കെ ബാലനാണ് മുഖ്യ എതിരാളി. ബിജെപിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ രജീഷും മല്‍സര രംഗത്തുണ്ട്. ചങ്ങരോത്ത്, കൂത്താളി, ചക്കിട്ടപാറ, പേരാമ്പ്ര, കായണ്ണ, നൊച്ചാട്, പഞ്ചായത്തുകളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ 65087 വോട്ടര്‍മാരുണ്ട്. ബ്ലോക്ക് ഡിവിഷന് വാര്‍ഡുകളായ ചങ്ങരോത്ത്, മുതുകാട്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട് എന്നിവ ഉള്‍പ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്. എ കെ ബാലനും കെ കെ രജീഷും കന്നിയങ്കക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.