|    Jul 22 Sun, 2018 11:48 pm
FLASH NEWS

പേരാമ്പ്ര ഉപജില്ലാ ഗെയിംസ് : ക്രിക്കറ്റില്‍ വാകയാടും നൊച്ചാടും ജേതാക്കള്‍

Published : 22nd September 2017 | Posted By: fsq

 

പേരാമ്പ്ര: ഉപജില്ല സ്‌കൂള്‍ ഗെയിംസിന് പേരാമ്പ്രയില്‍ തുടക്കം. സീനിയര്‍ വിഭാഗം ക്രിക്കറ്റില്‍ വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ജേതാക്കളായപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറിയാണ് ചാമ്പ്യന്‍മാര്‍. സീനിയര്‍ വിഭാഗത്തില്‍ നൊച്ചാട് റണ്ണേഴ്—സപ്പായപ്പോള്‍ ആതിഥേയരായ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി മൂന്നാം സ്ഥാനം നേടി. ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ കൂരാച്ചുണ്ട് ഹയര്‍ സെക്കണ്ടറി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ചെമ്പനോട ഹൈസ്‌കൂള്‍ രണ്ടും കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി മൂന്നാം സ്ഥാനവും നേടി. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. മനോജ് അഴകത്ത് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss