|    Jan 22 Mon, 2018 4:00 am
FLASH NEWS

പേരാമ്പ്ര ഇന്നര്‍ മാര്‍ക്കറ്റില്‍ ഗര്‍ത്തം

Published : 11th August 2017 | Posted By: fsq

 

പേരാമ്പ്ര: പട്ടണത്തിലെ ഇന്നര്‍ മാര്‍ക്കറ്റില്‍ ഇന്നലെ രാവിലയോടെ വലിയഗര്‍ത്തം രൂപപ്പെട്ടത് കച്ചവടക്കാരില്‍ ഭീതി പരത്തി. കാലത്ത് ചെറിയ കുഴിയായി കാണപ്പെട്ട ഇത് പിന്നീട് വലിയ ഗര്‍ത്തമായി മാറുകയായിരുന്നു. പേരാമ്പ്ര ഇന്നര്‍മാര്‍ക്കറ്റിനും പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ മാര്‍ക്കറ്റിംഗ് ബില്‍ഡിംഗ് കം ഓഡിറ്റോറിയത്തിനും ഇടയിലാണ് നിറയെ വെള്ളമുള്ളതും ആഴമുള്ളതുമായ ഗര്‍ത്തം കണ്ടെത്തിയത്. ആളുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയായി മാറിയ ഗര്‍ത്തം മുന്‍കാലത്തുണ്ടായിരുന്ന കിണ റോ മറ്റോ ആണെന്ന് സംശയിക്കുന്നു . ഇവിടെ ദിനം ധാരാളം പേര്‍ കടകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ എത്തുന്നുണ്ട്. ഗര്‍ത്തത്തിന്റെ മുകള്‍ഭാഗം കൂടി ഇടിഞ്ഞുതാഴ്ന്നാല്‍ കച്ചവടക്കാരെ ബാധിക്കുമെന്ന് പറയപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day