|    Apr 24 Tue, 2018 12:02 pm
FLASH NEWS

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പൂര്‍ണം, കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു

Published : 14th July 2017 | Posted By: fsq

 

പേരാമ്പ്ര: ചെറിയ കുമ്പളം ഐഡിയല്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് കാംപസില്‍ കയറി 16 കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ വെച്ച് മര്‍ദിച്ചവശരാക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപാറ,നൊച്ചാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയം. അഞ്ച് പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബന്ദ് പ്രതീതിയിലായിരുന്നു. പേരാമ്പ്ര പട്ടണത്തില്‍ മെഡിക്കല്‍ ഷാപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം ഇതര സംസ്ഥാന തൊഴിലാളികളും ദീര്‍ഘദൂര യാത്രക്കാരും ഭക്ഷണമില്ലാതെ പ്രയാസപ്പെട്ടു. ഹര്‍ത്താല്‍ ഒഴിവാക്കുന്നതിനായി രാത്രി പത്ത് വരെയും ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ധീക്കിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഫലം കാണാതെ വന്നതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലും നിയോജക മണ്ഡലത്തില്‍ കെഎസ്‌യു നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദും നടത്തിയത്. പൊലീസ് മര്‍ദ്ദനത്തിനെതിരെ പേരാമ്പ്രയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ് അധ്യക്ഷത വഹിച്ചു. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി എം പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss