|    Aug 17 Fri, 2018 12:45 pm
FLASH NEWS

പേരാമ്പ്രയില്‍ വീടിന് നേരെ ബോംബേറ്; ജനലും തറയും തകര്‍ന്നു

Published : 26th September 2017 | Posted By: fsq

 

പേരാമ്പ്ര: പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കൈതക്കല്‍ കടുക്കാടുമ്മല്‍ ഭാഗത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബെറിഞ്ഞു. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന, കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന നമ്പൂടികണ്ടി വല്‍സന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ ഉഗ്രശബ്ദമുള്ള സ്റ്റീല്‍ ബോംബെറിഞ്ഞ് അക്രമികള്‍ കടന്നു. ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വീടിന്റെ വരാന്തയിലെ ടൈല്‍ ചെയ്ത ഭാഗവും ജനലിന്റെ ഭാഗവും തകര്‍ന്നതായി കണ്ടു. വീട്ടുടമസ്ഥന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് പോലിസ് സ്ഥലെത്തത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ മരുതേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം റീത്ത് വച്ച സംഭവവും ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാദാപുരം ഡിവൈഎസ്പി വി കെ രാജു, കുറ്റിയാടി സിഐ എന്‍ സുനില്‍ കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പേരാമ്പ്ര എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോന നടത്തി. പേരാമ്പ്ര പോലിസ് കേസെടുത്തു അന്വേഷണം ഊര്‍ജിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss