|    Mar 29 Wed, 2017 12:53 pm
FLASH NEWS

പേരാമ്പ്രയില്‍ മൂന്നുമാസത്തിനകം കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍: മന്ത്രി

Published : 17th July 2016 | Posted By: SMR

പേരാമ്പ്ര: വിദഗ്ധ തൊഴില്‍ പരിശീലനവും കരിയര്‍ ഗൈഡന്‍സും നല്‍കുന്ന മോഡല്‍ കരിയര്‍ ഡവലെപ്‌മെന്റ് സെന്റര്‍ പേരാമ്പ്രയില്‍ മൂന്നു മാസത്തിനകം സ്ഥാപിക്കുമെന്ന് എക്‌സൈസ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതു പ്രകാരം മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കും. അന്താരാഷ്ട്ര തൊഴില്‍ കമ്പോളത്തിനനുയോജ്യമായ ട്രേഡുകള്‍ ഉള്‍പ്പെടുത്തി മികച്ച ഒരു ഐടിഐ പേരാമ്പ്രയില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നേരത്തേ പ്രഖ്യാപിച്ച കാഷ്വാലിറ്റി ഈ മാസം 22ന് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര മിനി സിവില്‍ സ്‌റ്റേഷനില്‍ വാണിജ്യനികുതി വിഭാഗം, എക്‌സൈസ് വിഭാഗം സര്‍ക്കിള്‍ ഓഫിസുകള്‍, പൊതുമരാമത്ത് വിഭാഗം റോഡ്‌സ്, എഇ ഓഫിസുകള്‍ എന്നിവ ആഗസ്ത് 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day