|    Jan 17 Tue, 2017 8:28 am
FLASH NEWS

പേരാമ്പ്രയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഹര്‍ത്താലാചരിച്ചു നടത്തി

Published : 3rd June 2016 | Posted By: SMR

പേരാമ്പ്ര: പേരാമ്പ്രയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിനായി കച്ചവടക്കാരും നാട്ടുകാരും ജനപ്രതിനിധികളു ം ഒന്നിച്ചു. കച്ചവടക്കാരും തൊഴിലാളികളും രാവിലെ മുതല്‍ 12 മണിവരെ ഹര്‍ത്താല്‍ ആചരിച്ചാണ് ശുചീകരണത്തില്‍ പങ്കാളികളായത്. ടൗണും പരിസരവും പ്ലാസ്റ്റിക് പാഴ്‌വസ്തുക്ക ളും മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞിരുന്നു. പലയിടത്തും ചെടികളും പുല്ലും മുളച്ചിരുന്നു.
ഓടകളില്‍ നിറയെ മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ ചെറിയ മഴയ്ക്കു പോലും ടൗണില്‍ വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന, വൈസ് പ്രസിഡന്റ് ഗംഗധരന്‍ നമ്പ്യാര്‍, വ്യാപാരി നേതാവ് ബി എം മുഹമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീധരന്‍ ചെറുകല്ലാട്ട്, ജിഷ കൊട്ടപ്പുറത്ത്, ആര്‍ കെ രജീഷ് കുമാര്‍, മിനി പൊന്‍പറ, കെ പി യൂസഫ്, ലിസി, അബ്ദുര്‍റഹിമാന്‍ പുത്തന്‍പുരയില്‍, ബിജു കൃഷ്ണന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക