|    Oct 18 Thu, 2018 12:29 pm
FLASH NEWS

പേരാമ്പ്രയില്‍ മദ്യ-മയക്കുമരുന്ന് ലോബികള്‍ പിടിമുറുക്കുന്നു

Published : 25th September 2017 | Posted By: fsq

 

പേരാമ്പ്ര: മദ്യ മയക്കുമരുന്ന് ലോബികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പേരാമ്പ്രയിലും പരിസരങ്ങളിലും തമ്പടിക്കുന്നു. നിരോധിത മയക്കുമരുന്നുകളും നാടന്‍ ചാരായമുള്‍പ്പെടെ സംഘം വ്യാപകമായി വില്‍പ്പന നടത്തിവരികയാണ്. ഇതര സംസ്ഥാന തൊഴിലാളികളേയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് വന്‍ സംഘങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ജനങ്ങള്‍ കൂടുതല്‍ ഇടപഴകാത്ത പ്രദേശങ്ങളിലും നിലവില്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും അപരിചിതരായ നിരവധി പേര്‍ വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി എട്ടിന് ശേഷവും യൂണിഫോം ധരിച്ച സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പരിസരങ്ങളില്‍ പലപ്പോഴായി കാണാന്‍ ഇടവന്നതോടെയാണ് പരിസരവാസികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ബസ്റ്റാന്റ് പരിസരത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളിലും ജൂബിലി റോഡിലും സുരഭി പരിസരത്തും കള്ളുഷാപ്പിനു സമീപവും പൈതോത്ത് റോഡ് പരിസരത്തും മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപവും ലോബികള്‍ പിടിമുറുക്കുകയാണ്. ചെമ്പ്ര റോഡിലെ പഴയ റെഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കംകോംപ്ലക്ക് സ് പരിസരത്ത് പരസ്യ മദ്യപാനവും മദ്യപരുടെ അഴിഞ്ഞാട്ടവും തകൃതിയില്‍ നടക്കുന്നു. ബീവറേജസ് കോര്‍പ്പറേഷന്റെ താഴത്തെ നിലയില്‍ രാത്രി കാലങ്ങളില്‍ തമ്പടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. രാത്രികാലത്ത് വൈകി അങ്ങാടിയിലെ ഹോട്ടലുകളില്‍ നിന്നും കൂള്‍ബാര്‍, കോഴിക്കട എന്നിവിടങ്ങളില്‍ നിന്നും അവശിഷ്ടം എടുക്കാന്‍ മലയോര ഭാഗത്തെ പന്നിഫാമില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ വ്യാജമദ്യങ്ങള്‍ സുലഭമായി എത്തിക്കുന്നതായ വിവരം. എക്‌സൈസ് അധികൃതരെ പലപ്പോഴും അറിയിച്ചിട്ടും ഗൗനിക്കാത്തത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാണ്. വേയ്സ്റ്റുകള്‍ ശേഖരിക്കുന്ന വീപ്പകളില്‍ പായ്ക്കറ്റുകളാക്കിയാണ് വ്യാജമദ്യം വരുന്നത്. ഏജന്റുമാര്‍ അവരുടെ പ്രത്യേക വാഹനത്തില്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് താവളത്തില്‍ എത്തിച്ചു കൊടുക്കുന്നതായാണ് വിവരം. ഇതിനിടെ ഇത്തരക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പിടിച്ചുപറിയും മോഷണവും പതിവായിട്ടുണ്ട്. ക്ലാസുകള്‍ മുടക്കി മയക്കുമരുന്ന് ലോബിയുടെ കെണിയില്‍പെട്ടു പോയ ധാരാളം വിദ്യാര്‍ഥികളും പെട്ടെന്ന് ഒഴിവാക്കാന്‍ കഴിയാത്ത വിധം ഇവരുടെ പിടിയിലാണെന്നും പറയപ്പെടുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗും എക്‌സൈസിന്റെ പഴുതടച്ച പരിശോധനയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss