|    Sep 22 Sat, 2018 4:50 pm
FLASH NEWS
Home   >  National   >  

പേരറിവാളന് പരോള്‍

Published : 24th August 2017 | Posted By: mi.ptk

ചെന്നൈ:  രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ക്കഴിയുന്ന പേരറിവാളന് പരോള്‍ അനുവദിച്ചു. തമിഴ്‌നാട് സര്‍ക്കാരാണ് ഒരു മാസം പരോള്‍ അനുവദിച്ചത്. പിതാവിനെ കാണുന്നതിനായിട്ടാണ് പരോള്‍ അനുവദിച്ചത്. 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പേരറിവാളന് പരോള്‍ ലഭിക്കുന്നത്. പരോളിനായി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ അപേക്ഷ നല്‍കിയിരുന്നു. പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.
1991 മേയ് 21ന് ശ്രീപെരുംപുതൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പ്രതികളായ നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് 1998 ജനുവരി 28ന് കോടതി വധശിക്ഷ വിധിച്ചു. പിന്നീട്
1999 മേയ് 11ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവക്കുകയും ജയകുമാര്‍, റോബട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും ചെയ്തു. 19 പേരെ കോടതി വിട്ടയച്ചു.
2000 ഏപ്രില്‍ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്‌നാട് ഗവര്‍ണര്‍ ഇളവു ചെയ്തു. 2011 ഓഗസ്റ്റ് 11ന് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. എന്നാല്‍ പിന്നീട് 2014 ഫെബ്രുവരി 18ന് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss