|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്കു കൂടി നീട്ടി

Published : 24th September 2017 | Posted By: fsq

 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി നീട്ടി. പരോള്‍ ഒരു മാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹരജി പരിഗണിച്ചാണ് ഒക്ടോബര്‍ 24 വരെ നീട്ടിയത്. പിതാവിന്റെ ചികില്‍സാവശ്യാര്‍ഥം ആഗസ്ത് 24നാണ് വെല്ലൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളനു തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് പേരറിവാളനു ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ അവസരം ലഭിക്കുന്നത്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിന് 30 ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss