|    Oct 22 Sun, 2017 5:47 pm
FLASH NEWS
Home   >  National   >  

പേരറിവാളനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Published : 13th September 2016 | Posted By: mi.ptk

perarivalan

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം.വെല്ലൂര്‍ ജയിലില്‍ വച്ച് സഹ തടവുകാരന്‍ ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയായിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരുന്ന കൊലക്കേസ് പ്രതി രാജേഷ് ഖന്ന(46)വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് പേരറിവാളന്റെ തലക്കടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. പേരറിവാളനെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് നാല് സ്റ്റിച്ചുകളുണ്ട്. എങ്ങനെയാണ് കൊലക്കേസ് പ്രതിയുടെ കൈയ്യില്‍ ഇരുമ്പുവടി എത്തിയതെന്ന് വ്യക്തമല്ല.
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ,പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവു ചെയ്തതിനെത്തുടര്‍ന്നു 25 വര്‍ഷമായി ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു പേരറിവാളന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക