|    Jan 20 Fri, 2017 11:26 am
FLASH NEWS

പേമ ഖണ്ഡു: അരുണാചലിലെ പുതിയ താരം

Published : 17th July 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സിന്റെ രക്ഷകനായി തിരഞ്ഞെടുക്കപ്പെട്ട പേമ ഖണ്ഡു മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ്. 2011ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പിതാവ് മരിച്ചതോടെയാണ് ഈ 37കാരന്‍ സംസ്ഥാന നിയമസഭയിലെത്തുന്നത്. 2011ല്‍ മുക്‌തൊ മണ്ഡലത്തില്‍ നിന്നു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പേമ 2014ലും അതാവര്‍ത്തിക്കുകയായിരുന്നു.
വിമതരടക്കമുള്ള 44 എംഎല്‍എമാര്‍ ഐകകണ്‌ഠ്യേനയാണ് പേമിനെ നേതാവായി തിരഞ്ഞെടുത്തത്. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം രണ്ടു ദിവസം മുമ്പ് വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുത്ത നബാം തുക്കിക്ക് പകരമാണ് പേമ ഖണ്ഡുവിനെ എംഎല്‍എമാര്‍ നേതാവാക്കിയത്.
ഇതോടെ വിമതശല്യംമൂലം അധികാരം നഷ്ടപ്പെടുമെന്ന കോണ്‍ഗ്രസ്സിന്റെ അവസ്ഥയ്ക്ക് പരിഹാരമായി. 2000ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പേമ സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറിയായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക