|    Jan 19 Thu, 2017 12:22 pm
FLASH NEWS

പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്

Published : 29th August 2016 | Posted By: SMR

തലയോലപ്പറമ്പ്: പേപ്പട്ടിയുടെ കടിയേറ്റ് ആറു പേര്‍ക്ക് സാരമായ പരിക്ക്. പാലാംകടവ് ഇലഞ്ഞിയില്‍ പരേതനായ രമണന്റെ ഭാര്യ സൗമ്യാ സദനത്തില്‍ സതി(53), കണ്ടത്തില്‍ ഷെജീറിന്റെ ഭാര്യ നുസ്രത്ത്(33), കൈവേലിക്കകത്ത് ഹംസയുടെ ഭാര്യ പാത്തുമ്മ(53), ശ്രീവല്‍സത്തില്‍ രാധാകൃഷ്ണന്റെ ഭാര്യ ലത(43), പാടത്ത് സുരേഷ്(45), വിവാഹത്തിനെത്തിയ പത്തുവയസ്സുകാരനായ വിദ്യാര്‍ഥി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കാലിനും മുഖത്തും കൈകള്‍ക്കുമാണ് എല്ലാവര്‍ക്കും പരിക്ക്. ഇന്നലെ രാവിലെ ഏഴോടെ പാലാംകടവിലാണ് ആദ്യസംഭവം. വീട്ടില്‍നിന്ന നുസ്രത്തിനെയാണ് പേപ്പട്ടി ആദ്യം ആക്രമിച്ചത്. തൊട്ടടുത്ത് പൈപ്പില്‍നിന്നു വെള്ളമെടുക്കുകയായിരുന്ന സതിയെയും പേപ്പട്ടി കടിച്ചു. ഈ സമയം ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിന് പോവുകയായിരുന്ന മറവന്തുരുത്ത് സഹകരണ ബാങ്കിലെ അസി. സെക്രട്ടറി കെ ജി ഗോപകുമാറാണ് ഇവരെ രക്ഷിച്ചത്. ബഹളംകേട്ട് പരിസരവാസികള്‍ ഓടിക്കൂടിയതോടെ ഇവിടെനിന്ന് ഓടിപ്പോയ നായ അരകിലോമീറ്റര്‍ ദൂരത്തുള്ള പാത്തുമ്മയേയും കടിച്ചു. കുടെയുണ്ടായിരുന്ന ഒന്നര വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു.
പകല്‍ പത്തരയോടെയാണ് റോഡിലൂടെ നടന്ന് പോവുകയായിരുന്ന ലതയെ ഇതേ പേപ്പട്ടി കടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കല്യാണത്തിന് പോവുകയായിരുന്ന സുരേഷിന് കടിയേറ്റത്.
പാലാംകടവ് ഗുരുമന്ദിരത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉച്ചയ്ക്ക് വിദ്യാര്‍ഥിയെ കടിച്ചത്.  അക്രമണകാരിയായ പേപ്പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക