|    May 22 Tue, 2018 5:31 pm
FLASH NEWS

പേപ്പട്ടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Published : 9th June 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്ക്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ പേപ്പട്ടി പ്രദേശത്ത് ഭീതിവിതച്ചു. മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍ പണപ്പാടി ബിജോഷ് (24), തിരുവണ്ണൂര്‍ നാരായണന്റെ ഭാര്യ സരസ്വതി (54), മഠത്തില്‍ നാരായണന്റെ ഭാര്യ പ്രകാശിനി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സരസ്വതിയെയും പ്രകാശിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബിജോഷിനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 6.30ന് 67ല്‍ പാലളക്കവെയാണ് ബിജോഷിന്റെ കാലിന് പേപ്പട്ടിയുടെ കടിയേറ്റത്. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നോടെ സരസ്വതിക്കും നാലോടെ പ്രകാശിനിക്കും കടിയേറ്റു. ഇരുകാലുകള്‍ക്കും കൈയ്ക്കുമാണ് ഇവരുടെ പരിക്കുകള്‍. പശു, ആട്, വളര്‍ത്തുനായ്ക്കള്‍ എന്നിവയ്ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss