|    Aug 16 Thu, 2018 11:36 am

പേപ്പട്ടിയുടെ ആക്രമണം; അഞ്ചുപേര്‍ക്കു പരിക്ക്‌

Published : 3rd April 2018 | Posted By: kasim kzm

വാണിമേല്‍: വാണിമേല്‍ കൊമ്മിയോട് പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കും രണ്ട് വളര്‍ത്തു പശുവിനും കടിയേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പേപ്പട്ടിയുടെ പരാക്രമണം. കൊമ്മിയോട് സ്വദേശികളായ പനച്ചിക്കര മന്ദി (65), താനിയുള്ള പറമ്പത്ത് ചിരുത (70) ,വയച്ചിറയില്‍ അശ്വന്ത് (16)കുറ്റിക്കണ്ടിയില്‍ നാണു(50), നെടുമ്പറമ്പ് സ്വദേശി മാവുളളചാലില്‍ അച്യുതന്‍(48) എന്നിവര്‍ക്കും വലിയ പറമ്പത്ത് സുരേഷ്, വയല്‍ കിളച്ച പറമ്പത്ത് മൊയ്തു എന്നിവരുടെ വളര്‍ത്തു പശുക്കളെയുമാണ് ഭ്രാന്തന്‍നായ അക്രമിച്ചത്.ഗുരുതര പരിക്കേറ്റ മന്ദിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.  ഭീതി പടര്‍ത്തിയ ഭ്രാന്തന്‍ നായയെ പിന്നീട് നാട്ടുകാര്‍ തല്ലി കൊന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss