|    Sep 24 Sun, 2017 2:11 pm
FLASH NEWS

പേട്ട ഗവ. ഹൈസ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് മഴവെള്ളം ഒലിച്ചിറങ്ങുന്നു

Published : 29th July 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പേട്ട ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പാകിയ തകിട് തുരുമ്പെടുത്ത് പൊട്ടിപ്പൊളിഞ്ഞ് ക്ലാസ് മുറികളിലേക്ക് മഴ വെള്ളമൊലിക്കുന്നു.
നൂറ് വര്‍ഷത്തില്‍പരം പഴക്കമുള്ള ഗവ. ഹൈസ്‌കൂളാണ് മേല്‍ക്കൂര തകര്‍ന്ന് ക്ലാസ് മുറികള്‍ നനഞ്ഞൊലിക്കുന്നത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ക്കും തുറസ്സായ കെട്ടിടം മറച്ച് ക്ലാസ് റൂമുകളാക്കുന്നതിനുമായി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.
സ്‌കൂളിന്റെ മേല്‍ക്കൂര മാറ്റി വില കുറഞ്ഞ തകിട്ട് ഇട്ട് മോടിയാക്കുകയും തുറസ്സായ ക്ലാസ് മുറികള്‍ റൂമുകളാക്കുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷം തികയും മുമ്പേ ടിന്‍ ഷീറ്റുകള്‍ തുരുമ്പെടുത്ത് തകര്‍ന്ന് മഴയില്‍ ചോരുന്ന അവസ്ഥയാണ്.
ക്ലാസ് മുറികളിലെ കട്ടളയും ജനലുകളും സിമന്റ് കൊണ്ട് നിര്‍മിച്ചവയാണ് ഇവയും പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന അവസ്ഥയിലാണ്. വര്‍ഷങ്ങളായി സ്‌കൂളിന്റെ മേല്‍ക്കൂര ഓടു മേഞ്ഞതായിരുന്നു.
ഇവ മാറ്റിയാണ് വില കുറഞ്ഞ ടിന്‍ഷീറ്റ് ഇട്ടത്. മേല്‍ക്കൂര മറക്കുന്നതിനായി ഓറാലിയം ഷീറ്റ് ഇടുന്നതിന് പകരമാണ് ടിന്‍ഷീറ്റ് പാകിയത്. സ്‌കൂള്‍ പിടിഎയോ അധ്യാപകരേയോ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്വപ്പെടുത്താതെ 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനോയിഗിച്ച് നടത്തിയ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി അന്ന് പിടിഎ ഭാരവാഹികളും രക്ഷാകര്‍ത്താക്കളും ആരോപിച്ചിരുന്നു.
നിര്‍മാണം പൂര്‍ത്തിയായി ആറു വര്‍ഷം കഴിഞ്ഞിട്ടും ആരോപണത്തെ സംബന്ധിച്ചു ജില്ലാ പഞ്ചായത്തിന്റെയോ നിര്‍മാണ പ്രവര്‍ത്തനം നടത്തിയ കോണ്‍ട്രാക്ടറുടെ പേരിലോ നടപടി സ്വീകരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക