|    Jul 18 Wed, 2018 12:15 pm
FLASH NEWS
Home   >  Kerala   >  

പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് -പദ്മകുമാറിന് ഷാഹിനയുടെ മറുപടി

Published : 8th September 2017 | Posted By: shadina sdna


കോട്ടയം: പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ഷാഹിന ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്ന ബിജെപി നേതാവ് ജെ ആര്‍ പദ്മകുമാറിന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ രംഗത്ത്. ഷാഹിനയുടെ ഏതുപോസ്റ്റിനെക്കുറിച്ചാണെന്നു വ്യക്തമാക്കാതെയായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ പദ്മകുമാറിന്റെ ആരോപണം.
സംഘപരിവാറിനെ വിമര്‍ശിക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് ബോധ്യപ്പെടുന്ന നിരവധി കാരണങ്ങള്‍ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത ഒരു പോസ്റ്റ് ഇടേണ്ട ആവശ്യമില്ലെന്ന് ഷാഹിന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ചാനലുകളില്‍ വന്നിരുന്ന് പച്ചക്കള്ളങ്ങള്‍ വിളിച്ചു പറഞ്ഞ് എത്രകാലം കഴിയാമെന്നാണ് താങ്കള്‍ കരുതുന്നത്. പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുതെന്നും ഷാഹിന തുറന്നടിച്ചു.
പരിഷ്‌കൃത സമൂഹത്തെക്കുറിച്ചൊക്കെ വലിയ ഉല്‍ക്കണ്ഠയുള്ള ആളാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും എന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ ഞാനിട്ടു എന്ന് താങ്കള്‍ പറയുന്ന ആ പോസ്റ്റ് ഏതാണെന്നു വ്യക്തമാക്കാനുള്ള ഒരു ബാധ്യത കൂടി താങ്കള്‍ക്കുണ്ടെന്നും
ഷാഹിന പറഞ്ഞു. ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് വഴി നിങ്ങള്‍ക്കെതിരെ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്നും   നിങ്ങള്‍ പറഞ്ഞത് പോലെ അതിരൂക്ഷമായ’ ഭാഷയില്‍ തന്നെ സംസാരിച്ചു കൊണ്ടേയിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. വാക്കുകളും ആശയങ്ങളുമാണ് നിങ്ങളെയൊക്കെ ഏറ്റവും വിറളി പിടിപ്പിക്കുന്നത് എന്നറിയാം . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് . അവര്‍ ഇത് വരെ കന്നഡയിലെഴുതുകയും കര്‍ണാടകത്തില്‍ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ച ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നെന്നും ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss