|    Oct 19 Thu, 2017 7:31 am
FLASH NEWS
Home   >  Kerala   >  

പേടിപ്പനി വരുന്നയാളാണ് മുഖ്യമന്ത്രി,മദ്ധബുദ്ധികളായ ഉപദേശകരാണ് ചുറ്റും;പരിഹാസവുമായി സിപിഐ ജില്ലാ സെക്രട്ടറി

Published : 5th August 2017 | Posted By: mi.ptk

കൊച്ചി: മുഖ്യമന്ത്രി പിണായി വിജയനെ പരിഹസിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. ഇടക്കിടെ പേടിപ്പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് രാജു പരിഹസിച്ചു. എറണാകുളത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ധബുദ്ധികളായ ഉപദേശകരാണ് മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത്. അവരുടെ ഉപദേശങ്ങള്‍ നടപ്പാക്കിയാല്‍ കേരളം കുട്ടിച്ചോറാകുമെന്നും രാജു ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ പരിഹസിച്ച രാജുവിനെ തള്ളി സിപിഐ നേതൃത്വം രംഗത്തെത്തി. വിഷയത്തില്‍ രാജുവിനോട് വിശദീകരണം തേടിയതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏത് അവസരത്തില്‍ എന്ത് കാരണത്താലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് രേഖാമൂലം എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തലസ്ഥാനത്തെ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ചെന്ന് കണ്ടതിനെതിരെയും രാജു വിമര്‍ശനമുന്നയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക