|    Oct 20 Sat, 2018 1:52 pm
FLASH NEWS
Home   >  National   >  

പെഹ്‌ലുഖാന്‍ കൊലപാതകം: പ്രതികളായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരല്ലെന്ന് അന്വേഷണസംഘം

Published : 14th September 2017 | Posted By: mi.ptk

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് ഹരിയാന നൂഹ് സ്വദേശി പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സംഘപരിവാര പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കി അന്വേഷണ സംഘം. കേസിലെ പ്രതികളായ ആറ് പേരും കുറ്റക്കാരല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.പെഹ്‌ലു ഖാന്റെ കൊലപാതകികളായ ആറ് പേരെ കണ്ടെത്തുന്നതിന് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷമാണ് മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കാണിച്ച് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡയറി ഫാമിലെ തൊഴിലാളികളുടെ മൊഴി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ പൊലീസ് എത്തിയത്.
കഴിഞ്ഞ ഏപ്രിലിലാണ് പശുക്കളെ കടത്തിയെന്നാരോപിച്ച് പെഹ് ലുഖാനെ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആല്‍വാറില്‍ നിന്നും പശുക്കളെ വാങ്ങി മടങ്ങുകയായിരുന്ന പെഹ്‌ലു ഖാനെയും മക്കളെയും
ഒരുസംഘമാളുകള്‍ ആക്രമിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തിനിരയായ പെഹ്‌ലുഖാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തന്നെ ആക്രമിച്ച ആറു പേരുടേയും പേരുകള്‍ മരിക്കുന്നതിന് മുന്‍പ് ഖാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഖാന്റെ മൊഴിയനുസരിച്ച് അറുപേരെ പ്രതികളാക്കുകയും ഇവരെ കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അജ്ഞാതരായ 200ഓളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss