|    Jan 18 Wed, 2017 9:55 am
FLASH NEWS

പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു

Published : 13th July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: 2014ലെ പെഷാവര്‍ സൈനിക സ്‌കൂളിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ മന്‍സൂര്‍ എന്ന ഉമര്‍ നരേയ് കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.
അഫ്ഗാനിസ്താനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാന്‍ പാകിസ്താനാണ് (ടിടിപി) വടക്കുപടഞ്ഞാറന്‍ പെഷാവറിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത്. ഏഴു തോക്കുധാരികള്‍ സ്‌കൂളില്‍ പ്രവേശിച്ച് കുട്ടികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. 140 കുട്ടികളും നാലു സ്‌കൂള്‍ ജീവനക്കാരുമാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ടിടിപി മരണം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സായുധനേതാവ് ഖാരി സെയ്ഫുല്ല എന്നയാളും മന്‍സൂറിനൊപ്പം അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലെ ബന്താരില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. മന്‍സൂറും സെയ്ഫുല്ലയും കൊല്ലപ്പെട്ടതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. താലിബാന്റെ ബോംബുധാരികള്‍ നടത്തുന്ന ആക്രമണത്തിന് നേതൃത്വം വഹിക്കുന്നയാളാണ് സെയ്ഫുല്ല.
മെയ് 25ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉമര്‍ മന്‍സൂറിനെ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക