|    May 30 Tue, 2017 6:32 pm
FLASH NEWS

പെഷവാര്‍ ആക്രമണം; പാകിസ്താന്‍ നാലുപേരെ തൂക്കിലേറ്റി

Published : 2nd December 2015 | Posted By: swapna en

peshwar

കറാച്ചി: പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിലെ പ്രതികളില്‍ നാലുപേരെ പാകിസ്താന്‍ തൂക്കിലേറ്റി. മൗലവി അബ്ദുസ് സലാം, ഹസ്രത് അലി, മുജീബുര്‍ റഹ്മാന്‍, സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇന്നു രാവിലെ കൊഹാട്ട് സിറ്റിയിലെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്.  സൈനിക കോടതി ഇവര്‍ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ആദ്യത്തെ വധശിക്ഷയാണ് ഇന്നു നടപ്പാക്കിയത്.
പെഷവാര്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഈ മാസം 16നാണ്. പെഷവാര്‍ ആക്രണത്തന് ശേഷമാണ് പാകിസ്താന്‍ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വധശിക്ഷ വീണ്ടും നടപ്പാക്കിയത്. ആര്‍മി ചീഫ് ജനറല്‍ റാഹില്‍ ഷെരീഫ് ഈയാഴ്ചയാണ് നാലു പേരുടെ വധശിക്ഷാ വാറന്റില്‍ ഒപ്പുവച്ചത്.

കഴിഞ്ഞ ഡിസംബര്‍ 16ന് താലിബാന്‍ പ്രവര്‍ത്തകര്‍ പെഷവാറിലെ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 140 കുട്ടികളടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.

school

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day