|    Mar 24 Fri, 2017 7:42 am
FLASH NEWS

പെല്ലറ്റ് തോക്കുകള്‍ നിരോധിക്കില്ല: കോടതി

Published : 23rd September 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിന് വേണ്ടി പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് തടയാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി വിസമ്മതിച്ചു. പെല്ലറ്റ് തോക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എന്‍ പോള്‍ വസന്തകുമാറും ജസ്റ്റിസ് അലി മുഹമ്മദ് മാഗ്‌രെയും ഉള്‍പ്പെട്ട ബെഞ്ച് തള്ളി. ജനക്കൂട്ടത്തിനെതിരേ പെല്ലറ്റ് തോക്ക് ഉപയോഗിക്കാന്‍ ഉത്തരവ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടിയെടുക്കണമെന്ന ആവശ്യവും കോടതി തള്ളി.
പെല്ലറ്റ് തോക്കിനുപകരം ഉപയോഗിക്കാവുന്ന സംവിധാനത്തെപറ്റി പഠിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ ജൂലൈ 26ന് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ റിപോര്‍ട്ട് വരുന്നതിനു മുമ്പ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ പ്രക്ഷോഭം നിയന്ത്രണാതീതമാവുമ്പോള്‍ ബലപ്രയോഗം അനിവാര്യമാവും. ഏത് തരത്തിലുള്ള ബലപ്രയോഗമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംഭവസ്ഥലത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ്-കോടതി ചൂണ്ടിക്കാട്ടി.
അതെസമയം, കൂടുതല്‍ ബലപ്രയോഗത്തിന്റെ ഫലമായി ജനങ്ങള്‍ കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്ക് സംഭവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹരജിയിലെ ആവശ്യം കോടതി അംഗീകരിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക