|    Mar 25 Sat, 2017 11:53 am
FLASH NEWS

പെല്ലറ്റ് ഗണിന് പകരം ഭൂത് ജൊലോകി മുളക്‌പൊടി

Published : 27th August 2016 | Posted By: frfrlnz

bhut-joloki

ന്യൂഡല്‍ഹി:ഏറെ വിവാദമായ കശ്മീരിലെ പെല്ലറ്റ് ഗണിന് പകരം വരുന്നത് ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകായ ഭൂത് ജൊലോകി.വെടിമരുന്നുകളില്‍ ഭൂത് ജൊലോകി മുളക്‌പൊടി ഉപയോഗിച്ച് പ്രയോഗിക്കാനാണ് സൈന്യത്തിന്റെ തീരുമാനം.
ഗോസ്റ്റ് പെപ്പര്‍, ഗോസ്റ്റ് ചിലി, യു മൊറോക്ക്, റെഡ് നാഗാ, നാഗാ ജൊലോകി എന്നീ പേരികളിലാണ് ഇത് അറിയപ്പെടുന്നത്. അരുണാചല്‍ പ്രദേശ്, അസം, നാഗാലന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. മണിപ്പൂര്‍ ആണ് ഇതിന്റെ ജന്‍മദേശം.  2007ലാണ് ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകായി ഭൂത് ജൊലോകിയെ ഗിന്നസ് വേള്‍ഡ് റെക്കോഡ് തിരഞ്ഞെടുത്തത്. ഭൂത് ജൊലോകി നിശ്ചിത അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ മരണത്തിന് കീഴ്‌പ്പെടും.

victim-of-pellet-gun-in-kashmir

സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റ കശ്മീരി യുവതി

2009 ലാണ് വെടിക്കോപ്പുകളില്‍ ഈ മുളക്‌പൊടി ഉപയോഗിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. 2015 ലാണ് അതിര്‍ത്തിയില്‍ പാക് അക്രമികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഭൂത് ജൊലോകി ഉപയോഗിച്ചുള്ള വെടിമരുന്ന് ആദ്യമായി ഉപയോഗിച്ചത്.ഈ മാസമാണ് പെല്ലറ്റ് ഗണിന് പകരം കശ്മീരില്‍ പെപ്പര്‍ ഗ്രനേഡ് ഉപയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.    സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് മൂലം പ്രക്ഷോഭകരില്‍ നിരവധി പേര്‍ക്ക്   കാഴ്ച നഷ്ടമായിരുന്നു. മറ്റു ചിലര്‍ക്ക് തലയ്ക്ക് ഗുരുതരപരിക്കേറ്റിരുന്നു.തുടര്‍ന്ന് പെല്ലറ്റ് ഗണ്‍ പ്രയോഗത്തിനെതിരേ എതിര്‍പ്പ് രൂക്ഷമായിരുന്നു.  ഇതിനു ശേഷമാണ് കശ്മീരില്‍ പെല്ലറ്റ് ഗണ്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായത്.

(Visited 347 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക