|    May 30 Tue, 2017 11:22 am
FLASH NEWS
Home   >  Life  >  Health  >  

പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റവര്‍ക്ക് പ്രതീക്ഷയായി ഡോകടര്‍മാര്‍

Published : 30th July 2016 | Posted By: mi.ptk

dr

കശ്മീരിലുണ്ടായ പെല്ലറ്റ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് കാഴ്ചശക്തി വരെ നഷ്ടപെട്ടുപോകാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയയും ചികിത്സയും ചെയ്തു നല്‍കുമെന്ന് പ്രശസ്ത നേത്രരോഗ വിദഗ്ദനും പത്മശ്രീ ജേതാവുമായ ഡോ നടരാജന്‍.മുംബൈയിലെ ആദിത്യ ജ്യോത് ഐ ഹോസ്പിറ്റലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ നടരാജനെ കൂടാതെ ഡോ സയ്യിദ് അഷ്ഖര്‍ ഹുസൈന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ ഇവരുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കുന്നത്. ബോഡര്‍ലസ് വേള്‍ഡ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത്.
പെട്ടന്ന് ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ എന്നന്നേയ്ക്കുമായി കാഴ്ച ശക്തി നഷ്ടപ്പെട്ടുപോയേക്കാവുന്ന 190ഓളം യുവാക്കളെയാണ് എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 140പേര്‍ക്കെങ്കിലും ശസ്ത്രക്രിയ ആവശ്യമാണ്.ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷമെങ്കിലും ചികിത്സ നടത്തിയാലേ ഇവരുടെ കാഴ്ച ശക്തി പൂര്‍ണമായും തിരിച്ചു കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കണ്ണിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ പരിക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ശസ്ത്രക്രിയ കഴിഞ്ഞാലും കാഴ്ചശക്തി തിരിച്ചുകിട്ടുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day