|    Jan 17 Tue, 2017 8:26 am
FLASH NEWS

പെലെയ്ക്ക് 75ാം വയസ്സില്‍ മൂന്നാംവിവാഹം

Published : 11th July 2016 | Posted By: SMR

സാവോ പോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ (75) മൂന്നാംതവണയും വിവാഹിതനായി. ശനിയാഴ്ച സാവോ പോളോയില്‍ നടന്ന ലഘുവായ ചടങ്ങിലായിരുന്നു വിവാഹം. ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി മാര്‍സിയ സിബെലെ ഓകി(50)യെയാണ് പെലെ വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുമ്പേ ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നു. ജാപ്പനീസ് വംശജയായ മാര്‍സിയ വ്യവസായിയാണ്. 1980കളില്‍ ന്യൂയോര്‍ക്കില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതെങ്കിലും പ്രണയം ആരംഭിച്ചത് 2008ലാണ്. ആദ്യഭാര്യയായ റോസിമേരി ചോല്‍ബിയില്‍ പെലെയ്ക്ക് മൂന്നു കുട്ടികളുണ്ട്. 12 വര്‍ഷമായിരുന്നു ആദ്യഭാര്യക്കൊപ്പമുള്ള പെലെയുടെ ദാമ്പത്യം. രണ്ടാമത്തെ ഭാര്യയായ അസ്സിരിയ നാസിമെന്റോയില്‍ പെലെയ്ക്ക് രണ്ടു കുട്ടികളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക