|    Jan 18 Wed, 2017 4:58 am
FLASH NEWS

പെറ്റിക്കേസുകള്‍ക്ക് പകുതി പിഴ; പിഴ സംഖ്യയില്‍ ഇളവ് നല്‍കി കേസുകള്‍ തീര്‍പ്പാക്കും

Published : 6th October 2016 | Posted By: Abbasali tf

കുന്നംകുളം: ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയില്‍ കെട്ടിക്കിടക്കുന്നതുള്‍പ്പെടെ വിവിധ കേസുകള്‍ പിഴ സംഖ്യയില്‍ ഇളവ് നല്‍കി തീര്‍പ്പാക്കും. ശനിയാഴ്ച 10ന് കോടതിയില്‍ ഇതിനായി ആദാലത്ത് നടത്തും. ഇന്ന് മുതല്‍ കോടതിയെ നേരിട്ട് സമീപിച്ച് ആദാലത്തില്‍ പങ്കെടുക്കാം. പെറ്റിക്കേസുകളില്‍ അടക്കേണ്ട പിഴ സംഖ്യയുടെ പകുതിയെങ്കിലും അടച്ചാല്‍ കേസില്‍നിന്ന് ഒഴിവാക്കുമെന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സരിത രവീന്ദ്രന്‍ അറിയിച്ചു.സമന്‍സ് ലഭിച്ചവരും അല്ലാത്തവരും കേസിന്റെ നമ്പര്‍ സഹിതം കോടതിയില്‍ എത്തണം. പെറ്റിക്കേസില്‍ സമന്‍സ് ലഭിച്ചു കോടതിയില്‍ ഹാജരാകാതെ വാറന്റ് ആയ കേസിലും തീര്‍പ്പുകല്‍പ്പിക്കും. വിദേശത്ത് പോയവര്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന പിഴ അടക്കാനും അവസരമുണ്ട്. ആയിരത്തഞ്ഞൂറിലധികം കേസുകള്‍ അദാലത്തില്‍ പരിഗണനക്കു വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക