|    Jul 20 Fri, 2018 12:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പെറു: തവളകള്‍ ചത്ത സംഭവത്തില്‍ അന്വേഷണം

Published : 19th October 2016 | Posted By: SMR

ലിമ: പെറുവില്‍ വംശനാശഭീഷണി നേരിടുന്ന 10,000ഓളം തവളകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
നദിയില്‍ തവളകളെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. തവളകള്‍ ചത്തൊടുങ്ങാന്‍ കാരണം കോത നദിയിലെ മലിനീകരണമാണെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. മലിനീകരണം രൂക്ഷമായ മേഖലയില്‍ പ്രകൃതിസംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. ടിടികാക വിഭാഗത്തില്‍ പെട്ട തവളകളാണു ചത്തത്.
പെറു-ബൊളീവിയ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോവുന്ന ശുദ്ധജല തടാകത്തിന്റെഅതിന്റെ പോഷകനദികളിലും മാത്രമാണ് ഇത്തരം തവളകളെ കണ്ടുവരാറ്. എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് പെറു വനം, വന്യജീവി വിഭാഗം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss