|    Jul 19 Thu, 2018 11:42 am
FLASH NEWS

പെര്‍ളയില്‍ സംഘര്‍ഷത്തിന് ശ്രമം; 125ഓളം പേര്‍ക്കെതിരേ കേസ്

Published : 7th September 2017 | Posted By: fsq

 

ബദിയടുക്ക: പെര്‍ളയില്‍ സംഘര്‍ഷത്തിന് ശ്രമം. വിവരമറിഞ്ഞെത്തിയ പോലിസിന് നേരെ കൈയേറ്റശ്രമവും ഉണ്ടായി. രണ്ട് സംഭവങ്ങളിലായി 125ഓളം പേര്‍ക്കെതിരെ ബദിയടുക്ക പോലിസ് കേസെടുത്തു. നെല്ലികുഞ്ചയിലെ ക്ഷേത്രത്തിന്റെ ബോര്‍ഡ് നശിപ്പിച്ചത് സംബന്ധിച്ച് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരു സംഘം റോഡ് തടസ്സപ്പെടുത്തുകയും സംഘര്‍ഷത്തിന് ശ്രമിക്കുകയുമായിരുന്നു. ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലിസിന് നേരെ കൈയേറ്റമുണ്ടായി. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേര്‍ന്ന് റോഡ് തടഞ്ഞ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഉദയ, ഭാസ്‌കര, യോഗീഷ്, സുരേഷ്, ഹേമു തുടങ്ങി 100പേര്‍ക്കെതിരെയാണ് കേസ്. അതേ സമയം പെര്‍ള ടൗണിലെ അരയാല്‍ക്കട്ട പെയിന്റടിച്ച് മലിനമാക്കാന്‍ ശ്രമിച്ചതിന് നൗഷാദ് തുടങ്ങി 25 പേര്‍ക്കെതിരെയും കേസെടുത്തു. സംഘര്‍ഷത്തിന് ശ്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചേര്‍ത്താണ് കേസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss